1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

സഖറിയ പുത്തന്‍കുളം

യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ മെഗാ കണ്‍വന്‍ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന യഹോവായിരേ കണ്‍വന്‍ഷന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കും.

ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നോട്ടിങ്ഹാം അരീനയില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുവരെയാണ് ധ്യാനം. കണ്‍വന്‍ഷന്‍ ദിവസം യുകെ സെഹിയോന്‍ ടീമംഗങ്ങളുടെ കൈവശം ലഭിക്കുന്ന സൌജന്യപാസ് കാണിച്ചാല്‍ മാത്രമേ അരീനയിലേയ്ക്ക് പ്രവേശനം സാധ്യമാകു. കണ്‍വന്‍ഷന്‍ ദിവസം 2013 മേയ്മാസം നടത്തപ്പെടുന്ന ദശദിന ധ്യാനത്തിന് പേര് റജിസ്റ്റര്‍ ചെയ്യുവാന്‍ അവസരമുണ്ടായിരിക്കും.

നോട്ടിങ്ഹാം ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും അരമൈല്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന അരീനയില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചിടങ്ങളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

പാര്‍ക്കിങ് സ്ഥലങ്ങളുടെ പോസ്റ്റ് കോഡ്.

1 NG2 3 AQ
2 NG1 1LS
3 NG7 7NU
4 NG2 3AS
5 NG1 1AP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.