1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

വിദേശ ഭീകരസംഘടനകള്‍ യെമനെ അവരുടെ ബെയ്‌സായി ഉപയോഗിക്കാതിരിക്കാനാണ് ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോം ആരംഭിച്ചതെന്ന് സൗദി അറേബ്യ. ഈ ഓപ്പറേഷന്‍ ആരംഭിക്കുമ്പോള്‍ സൗദിയുടെ ഏക ലക്ഷ്യം യെമനി ജനതയെ സഹായിക്കുക മാത്രമായിരുന്നെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. മക്കയിലെ ഇസ്ലാമിക് ഫിക് കൗണ്‍സിലിന്റെ 22ാമത്തെ സെസഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്.

ഈ മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ വിദേശശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹൂത്തികളെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഹൂത്തികള്‍ യെമനിലെ സര്‍ക്കാരിനെ ആക്രമിക്കുകയും അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു, പ്രധാനമായും ഹൂത്തികളുടെ ഭീഷണി സൗദി അറേബ്യക്ക് മേലായിരുന്നുവെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

‘ഇസ്ലാം മതവുമായി ബന്ധപ്പെട്ട ശാസനകള്‍ (എഡിക്ട്‌സ്) നല്‍കേണ്ടത് യോഗ്യതയുള്ള ആളുകളും സമിതികളുമായിരിക്കണം. ആളുകളെ അലങ്കോലങ്ങളില്‍നിന്നും തെറ്റിദ്ധാരണകളില്‍നിന്നും രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ചില വിദേശരാജ്യങ്ങള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി ഇവിടെ വിഭാഗിയ സൃഷ്ടിക്കുകയാണ്. ഇസ്ലാമിക വിജയവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇത് മറ്റുള്ള ആളുകളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്’ – സല്‍മാന്‍ രാജാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.