1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015


കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍ക്കിടെ യെമനിലെ കാട്ടില്‍ ഭക്ഷണം പോലും കിട്ടാതെ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറോളം പേരാണ് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതെ കാടിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

യമനിലെ യുദ്ധഭൂമിയില്‍ ആഴ്ചകളായി കട്ടച്ചിറ പനച്ചിപ്പാറ സ്വദേശി ലിജു(40), ചിറ്റാര്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള ഹരി(43) എന്നിവര്‍ കുടുങ്ങിയിരിക്കുകയാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നജ്‌റാന്‍ എന്ന സ്ഥലത്ത് വെല്‍ഡര്‍മാരായിരുന്നു ഇവര്‍. യമന്റെ അതിര്‍ത്തിയായ നജ്‌റാനില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. നിരവധിയാളുകളാണ് യുദ്ധത്തില്‍ മരിച്ചുവീഴുന്നതെന്ന് ഇവര്‍ അറിയിച്ചു. മലയാളികള്‍ താമസിച്ചിരുന്ന വീട് ബോംബുവീണ് തകര്‍ന്നു. വ്യാപാരസ്ഥാപനങ്ങളൊക്കെ ബോംബിങില്‍ തകര്‍ന്നു.
ചിറ്റാര്‍കട്ടച്ചിറ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി നജ്‌റാനിലാണ്. എട്ടുമാസം മുമ്പാണ് നാട്ടില്‍ വന്നിട്ട് മടങ്ങിയത്. ഇവരെ കൊണ്ടുപോയ സൗദി ഏജന്‍സികള്‍ എവിടെയാണെന്ന് ഇവര്‍ക്കറിയില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

ഏജന്‍സിയുടെ പക്കലാണ് പാസ്‌പോര്‍ട്ടും രേഖകളും. യുദ്ധാരംഭത്തില്‍ എംബസിയുടെ ആളുകള്‍ വന്നെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനം താറുമാറായി കിടക്കുകയാണ്. വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജീവന്‍പോലും കാണില്ലെന്നുള്ള ഭയമാണിവര്‍ക്ക്. ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേയുള്ളു സ്വന്തമായി. പുറംലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. വല്ലപ്പോഴും വീട്ടിലേക്ക് ഒന്നു വിളിക്കാന്‍ മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കുമെന്നും മംഗംളം പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.