1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

സ്വന്തം ലേഖകന്‍: യെമനില്‍ ഒരു മാസത്തോളമായി രൂക്ഷമായ രക്തച്ചൊരിച്ചിലിനും ആള്‍നാശത്തിനും കാരണമായ സൈനിക നടപടി അവസാനിപ്പിച്ചതായി ആക്രമണത്തിനു നേതൃത്വം നല്‍കിയ സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി ടെലിവിഷന്‍ ചാനല്‍ അല്‍ അറബിയയാണു ആക്രമണം അവസാനിപ്പിച്ച വാര്‍ത്ത പുറത്തു വിട്ടത്.

സൈനിക നടപടി അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ചാനലിനു നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ഒപ്പം യെമനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിന് അടുത്ത ഘട്ട നടപടികള്‍ക്ക് തുടക്കം കുറിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതോടൊപ്പം യെമന്‍. സൗദി അതിര്‍ത്തിയില്‍ നിലവില്‍ സുരക്ഷാ വെല്ലുവിളികള്‍ ഒന്നുമില്ലെനും ശാന്തമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു. മേഖലയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടായാണ് അന്താരാഷ്ട്ര സമൂഹം സൗദിയുടെ നീക്കത്തെ കാണുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ അല്‍ ഹാദിക്കെതിരെ കലാപമുയര്‍ത്തിയ ഷിയ വംശജരായ ഹൗതി തീവ്രവാദികളെ തുരത്താനാണ് മാര്‍ച്ച് 19 നു സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങളുടെ സഖ്യം യെമനില്‍ സൈനിക നടപടി ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടു നിന്ന യുദ്ധത്തില്‍ ഇതുവരെ 944 പേര്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 3500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.