1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

സ്വന്തം ലേഖകന്‍: യെമനില്‍ മേഘ് ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം, സൊകോത്ര ദ്വീപില്‍ പരക്കെ നാശനഷ്ടം. യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയ മേഘ് ചുഴലിക്കാറ്റില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേരെ കാണാതായും നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അയ്യായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക് 12 മണിയോടെയാണ് മണിക്കൂറില്‍ 90120 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം. ചുഴലിക്കാറ്റ് 2,30,000 പേരെ ബാധിച്ചതായി ഐക്യരാഷ്ടസഭയുടെ യെമനിലെ സഹായ ഏജന്‍സി അധികൃതര്‍ പറഞ്ഞു.

കാറ്റിനൊപ്പം ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അബയാന്‍, അല്‍ ബയ്ദ മേഖലകളിലാണ് വ്യാപകമായ നാശനഷ്ടം.രണ്ടാഴ്ച മുന്പ് രാജ്യത്ത് വീശിയ ചപാല ചുഴലിയില്‍ 11 പേര്‍ മരിച്ചിരുന്നു. ആഭ്യന്തര യുദ്ധം തരിപ്പണമാക്കിയ രാജ്യത്ത് മതിയായ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.