1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2019

സ്വന്തം ലേഖകന്‍: യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍. ആറാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്‌സ തെരേസാസ് 80 അടി താഴ്ചയിലേക്ക് പതിച്ചത്.

മെക്‌സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്‌സ. വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ ന്യൂവയിലാണ് സംഭവം. ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അലക്‌സയ്ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് നടക്കാന്‍ സാധിക്കില്ല എന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.