1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2019

സ്വന്തം ലേഖകന്‍: ഭിക്ഷ ചോദിച്ച് കൈ നീട്ടിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍നമ്പറും നല്‍കി യുവാവ്; വീഡിയോ വൈറലാകുന്നു. ഭിക്ഷ ചോദിച്ചെത്തിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍ നമ്പറും കൊടുത്ത ശേഷം പണം പിന്‍വലിച്ചോളാന്‍ ആവശ്യപ്പെട്ട് യുവാവ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. യുകെയിലെ ന്യൂകാസ്റ്റിലിലാണ് സംഭവം.

നഗരത്തിലെ ബാറില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ക്ക് പിന്നിലായി ഇരുന്ന ജാക് ഫദ എന്ന യുവാവ് പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ന്യൂകാസ്റ്റിലിലെ ഹാരിസ് ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന യുവാവിന് അരികിലേക്കാണ് അപരിചിതനായ ഒരാള്‍ പണം ചോദിച്ചെത്തിയത്. ഉടനെ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും നല്‍കിയ ശേഷം പണം പിന്‍വലിച്ചോളാന്‍ യുവാവ് അനുമതി നല്‍കുകയായിരുന്നു.

കാര്‍ഡുമായി പോയയാള്‍ 20 പൗണ്ട് പിന്‍വലിച്ച ശേഷം കാര്‍ഡ് തിരികെ യുവാവിന് കൊണ്ടുവന്ന് കൊടുത്തു. ഹസ്തദാനവും നല്‍കിയ ശേഷമാണ് യുവാവ് പണം ചോദിച്ചുവന്നയാളെ യാത്രയാക്കിയത്. ബാറിന് സമീപത്തായി വീടില്ലാതെ തെരുവില്‍ കിടന്നുറങ്ങുന്ന ഒരുപാട് പേരുണ്ടെന്ന് ജാക് ഫദ പറയുന്നു. അവര്‍ എപ്പോഴും പണമാവശ്യപ്പെട്ട് ആളുകളെ സമീപിക്കാറുണ്ട്.

അത്തരത്തിലാണ് ഒരാള്‍ തന്റെ മുന്നിലിരുന്ന യുവാവിനോട് പണം ചോദിച്ചെത്തിയത്. എന്നാല്‍ കയ്യില്‍ പണമില്ലെന്നും കാര്‍ഡ് വഴി എടുത്തോളുവെന്നും പറഞ്ഞ് യുവാവ് തന്റെ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും ഇയാള്‍ക്ക് കൊടുക്കുകയായിരുന്നു. ഇത് കേട്ടതോടെയാണ് താന്‍ ഫോണെടുത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും ജാക് ഫദ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.