1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011

പലിശ നിരക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരക്കുകളില്‍ വര്‍ധന വരുത്തിയാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത വിഘാതം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ സര്‍വ്വേയാണ് നിരക്കുകളില്‍ വര്‍ധന വരുത്തരുതെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. പണപ്പെരുപ്പ ഭീഷണി നിലവിലുണ്ടെങ്കിലും പലിശനിരക്കുകളില്‍ വര്‍ധനവ് വരുത്താതിരിക്കുന്നതാകും ഉചിതമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് സര്‍വ്വേ ആവശ്യപ്പെടുന്നു. ഹോം ലോണുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് തുടരണമെന്നും ഇത് സാമ്പദ് വ്യവസ്ഥയക്ക് കുറച്ചെങ്കിലും ശക്തി പകരുമെന്നുമാണ് റിപ്പോര്‍ട്ട്.

സര്‍ക്കാറിന്റെ ചിലവുചുരുക്കല്‍ നടപടിയെ സര്‍വ്വേ സ്വാഗതം ചെയ്യുന്നുണ്ട്. നടപടി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും രാജ്യത്തിന്റെ ബാധ്യത കുറക്കുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ നിന്നും സമ്പദ് രംഗം കരകയറുമോ എന്ന കാര്യത്തില്‍ സര്‍വ്വേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഈവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 1.7 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് താഴുമെന്നും വിലയിരുത്തലുണ്ട്്. അതിനിടെ സര്‍വ്വേയുടെ ഫലങ്ങള്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.