1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ റവ. ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. മാര്‍ച്ച് രണ്ടാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 6 വരെയും നാലാം തീയ്യതി ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമം.

വലിയ നോമ്പ് കാല ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാന്‍ ലഭിക്കുന്ന വലിയ അവസരമാണ്. പശ്ചാത്തപിച്ച് പാപത്തില്‍ നിന്നകന്ന് പ്രാര്‍ത്ഥനയിലും അതുവഴി പരിശുദ്ധാത്മാവില്‍ നിറയുവാനും ലഭിക്കുന്ന അസുലഭ സന്ദര്‍ഭമായി, ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ പങ്ക് ചേര്‍ന്ന് വലിയ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ.മോണ്‍സിഞ്ഞോര്‍. സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നാണ്.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

സെന്റ്. എലിസബത്ത് ചര്‍ച്ച്,
48 ലെമണ്‍ഡ് റോഡ്,
പീല്‍ഹാള്‍,
M22 5 BD.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.