1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

തെറ്റായ കുറ്റാരോപണങ്ങളുടെ പേരില്‍ നിരവധി ടീച്ചര്‍മാര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്കെതിരെ നിലവില്‍ ആരോപണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഭാവിയില്‍ വന്നേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ഈ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നവരുമുണ്ട് അധ്യാപകവൃത്തിയില്‍. അസോസിയേശഷന്‍ ഓഫ് ടീച്ചേഴ്‌സ് ആന്‍ഡ് ലെക്‌ചേഴ്‌സ് എന്ന സംഘടനയാണ് അധ്യാപകര്‍ക്കിടയില്‍ സര്‍വെ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിയില്‍നിന്ന് ആരോപണം നേരിടേണ്ടി വന്നിട്ടുള്ളവരാണെന്നാണ്. അതോടൊപ്പം തന്നെ സര്‍വെയില്‍ പങ്കെടുത്ത ഏഴില്‍ ഒരാള്‍ പറയുന്നത് അവര്‍ക്ക് കുട്ടികളുടെ മാതാപിതാക്കളില്‍നിന്നോ കുട്ടികളുടെ ബന്ധുക്കളില്‍നിന്നോ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും അത് അവര്‍ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല. നിലവില്‍ അധ്യാപകരുടെ പേര് മാത്രമാണ് മാധ്യമങ്ങളില്‍നിന്ന് ഒളിച്ചു വെയ്ക്കുന്നത്. സ്‌കൂള്‍ ജീവനക്കാരുടെ പേരും ഇതുപോലെ തന്നെ പ്രസിദ്ധപ്പെടുത്താന്‍ പാടിലെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

അധ്യാപകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് കോടതിയിലെത്തി അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാത്രമെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകുള്ളു. അധ്യാപകര്‍ക്കെതിരെയും സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെയും തെറ്റായ ആരോപണങ്ങള്‍ കൂണുപോലെ മുളക്കുന്ന സാഹചര്യത്തില്‍ പേരു പ്രസിദ്ധപ്പെടുത്തുന്നതിന് നിയന്ത്രണം കൊണ്ടു വന്നില്ലെങ്കില്‍ തെറ്റായ ആരോപണത്തിന്റെ പേരില്‍ പലരും ക്രൂശിക്കപ്പെടുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.