1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

ഷമീര്‍ തേട്ടത്തില്‍

ചോദ്യപേപ്പര്‍ വിവാദത്തില്‍പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്യാപകന്റെ കൈ വെട്ടിയ കേസിലെ വിധി വന്നതോടുകൂടി പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി ആയി മാറിയത് പ്രൊഫസാറാണെന്നുതെളിഞ്ഞു. കേസില്‍ വിധി വന്നപ്പോള്‍ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ അവര്‍ക്ക് കൊലക്കയര്‍ നല്‍കണമെന്ന് മുറവിളികൂട്ടാതെ താനുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതില്‍ താന്‍ ഒട്ടും സന്തോഷിക്കുന്നില്ലെന്നും പ്രതികള്‍ക്ക് തന്റെ മനസാക്ഷി മാപ്പുനല്‍കിയിട്ടുണ്ടെന്നും പറയുക വഴി പ്രെഫസര്‍ പ്രവാചകന്റെ യതാര്‍ഥ അനുയായി ആവുകയായിരുന്നു.

പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ ആയിരിക്കുമ്പോള്‍ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍ മാല കൊണ്ടിട്ട ശത്രുക്കള്‍ക്കും പ്രവാചകന്‍ നടന്നു പോവുന്ന വഴിയില്‍ പ്രവാചകനെ അപമാനിക്കാന്‍ വേണ്ടി സ്ഥിരമായി മാലിന്ന്യം കൊണ്ടിടുന്ന യഹൂദിയെ ഒരു ദിവസം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തെ തിരക്കുകയും സുഖമില്ലെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ സ്ന്ദര്‍ശിച്ച് അദ്ദേഹത്തിന്് മാപ്പ് നല്‍കിയ പാരമ്പര്യമാണ് പ്രെഫസര്‍ പിന്തുടര്‍ന്നത് പ്രവാചകനെ അപമാനിച്ചതിന്റെ പേരില്‍ കൈവെട്ടുനടത്തിയ പ്രതികള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെയും സഹിഷണുതയുടെ മതമായ ഇസ്്‌ലാമിനെയും നിന്ദിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പ്രെഫസറുടെ ഈ സഹിഷ്ണുത വര്‍ഗ്ഗീയ ഭ്രാന്ത് തലക്കുപിടിച്ച പ്രതികള്‍ക്ക് മാനസാന്തരം സൃഷട്ക്കാന്‍ ഇടയാക്കട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.