1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2016

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ വഴി പിന്തുടര്‍ന്ന് നരേന്ദ്ര മോദിയുടെ തീവണ്ടിയാത്ര. വംശീയ വിവേചനത്തിനെതിരായ മഹാത്മാ ഗാന്ധിയുടെ പോരാട്ടത്തിന്റെ സ്മരണ പുതുക്കിയാണ് ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ പെന്‍ട്രിച്ചില്‍നിന്ന് പീറ്റര്‍മാറിറ്റ്‌സ്ബര്‍ഗിലേക്ക് മോദി തീവണ്ടിയാത്ര നടത്തിയത്.

ഗാന്ധിജി യാത്ര ചെയ്ത തീവണ്ടിയുടെ മാതൃകയില്‍ തീര്‍ത്ത വണ്ടിയില്‍ 15 കിലോമീറ്റര്‍ ദൂരം മോദി സഞ്ചരിച്ചു. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഗാന്ധിക്കും നെല്‍സണ്‍ മണ്ഡേലക്കും മോദി ആദരാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു.

മോഹന്‍ദാസ് ഗാന്ധിയെ മഹാത്മാ ഗാന്ധിജിയാക്കിയ രാജ്യമാണ് ദക്ഷിണാഫ്രിക്കയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെന്നപോലെ ദക്ഷിണാഫ്രിക്കക്കും അവകാശപ്പെട്ടതാണ് ഗാന്ധി. വംശീയവിവേചനത്തിനും കൊളോണിയലിസത്തിനും എതിരെ ഒരുപോലെ നിലകൊണ്ടവരാണ് നാം, മോദി പ്രസ്താവിച്ചു.

1893 ജൂണ്‍ ഏഴിനാണ് ഒന്നാം ക്‌ളാസ് ടിക്കറ്റുണ്ടായിട്ടും ഇന്ത്യക്കാരന്‍ എന്ന് പരിഹസിച്ച് കംപാര്‍ട്ട്‌മെന്റില്‍നിന്ന് ഗാന്ധിയെ വെളുത്ത വര്‍ഗക്കാരനായ റെയില്‍വേ ഉദ്യോഗസ്ഥന്‍ പുറത്താക്കിയത്. ഗാന്ധി പുറത്താക്കപ്പെട്ട സ്ഥലവും മോദി സന്ദര്‍ശിച്ചു. തീവണ്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗാന്ധി നടന്നുകയറിയത് വംശീയ വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ തീച്ചൂളയിലേക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.