1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

ലണ്ടന്‍: രാജ്ഞിയായ വല്യമ്മയ്‌ക്കൊപ്പം കൊച്ചുമക്കളായ ലേഡി ലൂസി വിന്‍ഡ്‌സോറും (7) ജെയിസും (3) കുതിരപ്പുറത്ത് കയറി അഭിമാനത്തോടെ ഇരിക്കുകയാണ്. അവരുടെ മാതാപിതാക്കളായ വെസെക്‌സ് രാജാവ് എഡ് വേര്‍ഡും ഭാര്യ റോസിയും മക്കളുടെ സ്വകാര്യത പരമാവധി കാത്തുസൂക്ഷിക്കാറുണ്ട്. എന്നാല്‍ തന്നോടൊപ്പം മക്കള്‍ കുതിരപ്പുറത്തിരിക്കുന്ന ചിത്രം എടുക്കാന്‍ രാജ്ഞിയാണ് മുന്‍കൈയെടുത്തത്. വിന്‍ഡ്‌സോറിലെ ഗ്രേറ്റ് പാര്‍ക്കില്‍ വച്ച് ഈസ്റ്റര്‍ തിങ്കളാഴ്ചയാണ് ഈ ചിത്രം എടുത്തത്. ഇന്ന് ആരംഭിക്കുന്ന റോയല്‍ വിന്‍ഡ്‌സോര്‍ ഹോസ് ഷോയുടെ പ്രചാരണത്തിനായി ഈ ചിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം തന്നതും രാജ്ഞി തന്നെ.

കുട്ടിക്കാലം മുതല്‍ക്കേ കുതിര സവാരി ഏറെ ഇഷ്ടപ്പെടുന്ന രാജ്ഞി പ്രായം 85ആയെന്നത് വകവയ്ക്കാതെ തന്റെ കറുത്ത കുതിരയുടെ പുറത്ത് കയറുകയായിരുന്നു. ഹെല്‍മറ്റ് വയ്ക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാജ്ഞി കൂട്ടാക്കിയില്ല. തന്റെ തലയില്‍ എപ്പോഴുമുണ്ടാവാറുള്ള ഹെഡ് സ്‌കാര്‍ഫ് കെട്ടുകമാത്രം ചെയ്തു.

മൂന്ന് വയസുകാരനായ ജെയിംസിന് എല്ലാ വിധ പിന്തുണയും നല്‍കാനായും രാജ്ഞി മറന്നിട്ടില്ല. എന്നാല്‍ ലൂസി വല്യമ്മയെപ്പോലെ ധൈര്യശാലിയാണ്. തനിക്കിതൊന്നും പുത്തരിയല്ലെന്ന മട്ടിലാണ് കുതിരപ്പുറത്ത് ഇരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.