1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2011


സമൂഹത്തില്‍ അമ്പേ തഴയപ്പെട്ടവരായിരുന്നു മൂന്നാംലിംഗക്കാര്‍(ഹിജഡ). എന്നാല്‍ ഇന്ന് ഇവരുടെ സാമൂഹികസ്ഥിതിയില്‍ മാറ്റം വന്നിരിക്കുകയാണ്. തൊഴിലിലും, വിദ്യാഭ്യാസത്തിലുമെല്ലാം ഇവര്‍ മുഖ്യധാരയിലേയ്ക്ക് വരുകയാണ്.

പലരാജ്യങ്ങളിലെ സര്‍ക്കാറുകളും ഇവരുടെ ഉന്നമനത്തിനായി പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഇപ്പോഴിതാ എയര്‍ ഹോസ്റ്റസുമാരായി ഹിജഡകള്‍ വരുന്നു.

തായ്‌ലന്‍ഡില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന വിമാനക്കമ്പനിയായ പിസി എയറില്‍ എയറിലാണ് മൂന്നാം ലിംഗത്താര്‍ എയര്‍ഹോസ്റ്റസുമാരാകുന്നത്. ലിംഗഭേദമില്ലാതെ തുല്യാവസരം എന്ന നയത്തിന്റെഭാഗമാണിത്.

പുരുഷന്മാരെയും സ്ത്രീകളെയും മാത്രം ജോലിക്കു നിയോഗിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും നൂറിലേറെ ഹിജഡകളുടെ അപേക്ഷ ലഭിച്ചപ്പോള്‍ കമ്പനി നയം മാറ്റുകയായിരുന്നു.

2007ലെ മിസ് ടിഫാനി ഹിജഡ സൗന്ദര്യമല്‍സരത്തിലെ വിജയി തന്യാറത് ജിറാപട്പകോണ്‍ ഉള്‍പ്പെടെ നാലുപേരെയാണു ജോലിക്കു തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളുടേതുപോലെയായിരിക്കും ഇവരുടെ വേഷം. ഏപ്രിലില്‍ ഏഷ്യന്‍ സെക്ടറുകളില്‍ ആരംഭിക്കുന്ന സര്‍വീസുകളില്‍ ഇവര്‍ സേവനം തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.