1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011

ഇലക്ട്രിസിറ്റി സബ്‌സ്‌റ്റേഷനില്‍ മോഷണശ്രമത്തിനിടെ പൊള്ളലേറ്റ കള്ളന്‍ നികുതിദായകരുടെ ഫണ്ടില്‍ നിന്നും ഡിസെബിലിറ്റി ബെനഫിറ്റ്‌ സ്വീകരിക്കുന്നു. ലെഡ് കക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.

ടെല്‍ഫോര്‍ഡ് സ്വദേശിയായ സ്‌കോട്ട് വില്‍കിനാണാ കഥാപാത്രം. വിവിധ കുറ്റങ്ങളുടെ വിചാരണയ്ക്ക് ചൊവ്വാഴ്ച ഇയാള്‍ മജിസ്‌ട്രേറ്റിനുമുമ്പില്‍ എത്തിയിരുന്നു.എന്നാല്‍ അഭിഭാഷകരുടെ ശ്രമഫലമായി ചെറിയ പിഴനല്‍കി കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ നിന്നും വില്‍കിന്‍ ഒഴിവാക്കപ്പെട്ടു.

2008ല്‍ ഭവനഭേദനത്തിന് പിടിയിലായതുമുതല്‍ 35കാരനായ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ജോലിയും ചെയ്യാന്‍ പറ്റാത്ത നിലയിലാണിയാളെന്നും മറ്റുവരുമാനങ്ങളൊന്നുമില്ലാത്തതിനാല്‍ ഡിസെബിലിറ്റി ആനുകൂല്യങ്ങള്‍ക്ക് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് കളവുമുതല്‍ സ്വീകരിച്ചു എന്ന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ കൂലി നല്‍കാതെ ജോലിചെയ്യിക്കുന്നതിനെ കുറിച്ച് കോടതി കഴിഞ്ഞാഴ്ച ആലോചിച്ചിരുന്നു. എന്നാല്‍ അപകടം പറ്റിയതുകാരണം തന്റെ ക്ലൈന്റ് ജോലിചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജൊനാതന്‍ മാസണ്‍ ഇതിനെ പ്രതിരോധിച്ചു. 85പൗണ്ട് കോടതി ചിലവ് ഉള്‍പ്പെടെ 185പൗണ്ട് പിഴയടക്കാന്‍ വില്‍ക്കിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.