1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011


കൈക്കൂലി കൊടുക്കാന്‍ കയ്യില്‍ കാശുണ്ടോ …അല്ലെങ്കില്‍ ഒരു രാത്രി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൂടെ കഴിയാന്‍ തയാറാണോ ? എങ്കില്‍ നിങ്ങള്‍ക്ക് PR ലഭിക്കും.നിങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെങ്കിലും കുഴപ്പമില്ല.കോഴവാങ്ങിയശേഷം കുടിയേറ്റക്കാര്‍ക്ക് നിയമവിരുദ്ധമായി PR അനുവദിച്ചതായി പരാതി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ PR അനുവദിച്ചു എന്നാണ്് ആരോപണമുയര്‍ന്നിരിക്കുന്നത്.കുറെ നാളുകള്‍ക്കു മുന്‍പ് കിടക്ക പങ്കിട്ടതിന് പകരമായി PR അനുവദിച്ചതിന് മുതിര്‍ന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പിടിക്കപ്പെട്ടിരുന്നു.

നൈജീരിയിയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തവണ ഗുണം ലഭിച്ചത്. നിരാകരിക്കേണ്ട വിസകള്‍ക്കാണ് കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടുള്ളത്.കാശ് വാങ്ങി അടിച്ചു കൊടുത്തത് PR ആണ്.ഇതോടെ ബ്രിട്ടനിലെ പൗരത്വത്തിന് അപേക്ഷിക്കാനും ഇത്തരക്കാര്‍ക്ക് അവസരമൊരുങ്ങും. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.സാമുവേല്‍ ഷോയ്ജു, വയലറ്റ് സാവിയന്‍ എന്നിവരാണ് പിടിയിലായത്. പെരുമാറ്റക്കുറ്റത്തിന് ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കി. ആരോപണങ്ങള്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം ഏജന്‍സിയിലെ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ വിനിനെ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിരുന്നു. നേരത്തേ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയത്. നിയമവിരുദ്ധമായി ഇവിടെയെത്തി അധികൃതരുടെ ഒത്താശയോടെ രാജ്യംവിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്തായാലും അഴിമതിരഹിതം എന്നു പൊതുവേ പറയപ്പെടുന്ന ബ്രിട്ടിഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മോശക്കാരല്ല എന്നാണ് മേല്‍ വിവരിച്ച സംഭവങ്ങള്‍ തെളിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.