ലണ്ടന്‍:ബ്രിട്ടനിലെ ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ മേല്‍വസ്ത്രമില്ലാത്ത 50 ചിത്രങ്ങളുമായി ഇറ്റാലിയന്‍ മാഗസിനും. ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കൊട്ടാരത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞാണ് ഇറ്റലിയിലെ മുന്‍ഭരണാധികാരിയും സ്ത്രീലമ്പടനെന്നുപേരുകേട്ടയാളുമായ സില്‍വില ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള ചെ എന്ന പേരുള്ള മാസിക രാജകുമാരിയുടെ നഗ്നത വിറ്റ് കാശാക്കാന്‍ നോക്കുന്നത്. കഴിഞ്ഞദിവസം ഫ്രഞ്ച് മാഗസിനായ ക്‌ളോസറും ഐറിഷ് ദിനപത്രമായ ഡെയ്‌ലി സ്റ്റാറും പരസ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറ്റാലിയന്‍ മാഗസിനായ ചിയുടെ പടപ്പുറപ്പാട്.
കൊട്ടാരത്തിലെ വിപ്ലവം, രാജകുമാരി നഗ്നയാണ് എന്ന തലക്കെട്ടിലാണ് മാസിക പുറത്തിറങ്ങുന്നത്. ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടി തുടങ്ങുമെന്ന വില്യംരാജകുമാരന്റെ ഭീഷണിയും പ്രസിദ്ധീകരണത്തെ തളര്‍ത്തുന്നില്ല. ചിത്രം പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും അവര്‍ ഇതുവരെ പിന്നോട്ടുപോയിട്ടില്ല.ചിത്രംപകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരേ ക്രിമിനല്‍കേസ് ചാര്‍ജ് ചെയ്യുമെന്നാണ് കൊട്ടാരം പറയുന്നത്. ചിത്രംപ്രസിദ്ധീകരിക്കരുതെന്ന കൊട്ടാരത്തിന്റെ അഭ്യര്‍ത്ഥന ചിയുടെ എഡിറ്റര്‍ അല്‍ഫോന്‍സോ സൈനോറണി തള്ളി. രാജ്ഞി നേരിട്ടുവിളിച്ചാലും ചിത്രം പുറംലോകത്തെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫ്രാന്‍സില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ ദമ്പതികളുടെ സ്വകാര്യനിമിഷങ്ങളുടെ 200 ഓളം ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് മാസികയുടെ അവകാശവാദം.
നേരത്തെ ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ചിത്രങ്ങള്‍ എന്ന തലവാചകത്തോടെയാണ് ഫ്രഞ്ച് മാഗസിന്‍ ക്ലോസര്‍ കേറ്റിന്റെ ചിത്രങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കറുപ്പും വെളുപ്പും കലര്‍ന്ന ബിക്കിനി അണിഞ്ഞ് ടെറസിന് മുകളില്‍ നില്‍ക്കുന്ന കേറ്റിന്റെ ചിത്രത്തിന് അടിക്കുറിപ്പായി ഇങ്ങനെ എഴുതിയിരിക്കുന്നു? വിക്ടോറിയ സീക്രട്ട് എഞ്ചലുകള്‍ക്ക് കേറ്റിന് പുറകില്‍ നില്‍ക്കാം. മാഗസിന്റെ കവര്‍പേജില്‍ ചിത്രത്തോടൊപ്പം ഉള്ളിലെ അഞ്ചു പേജുകളും കേറ്റിന്റെ ചൂടന്‍ ചിത്രത്തിനായി മാറ്റിവച്ചിരുന്നു. അവധി ആഘോഷിക്കാന്‍ കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെത്തിയപ്പോള്‍ പാപ്പരാസികള്‍ എടുത്തതാണ് ചിത്രമെന്ന് കരുതപ്പെടുന്നു. വില്യമിന്റെ സഹോദരന്‍ ഹാരി രാജകുമാരന്‍ ലാസ്‌വേഗാസിലെ ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയുമൊത്ത് നഗ്‌നനായി നില്‍ക്കുന്ന ചിത്രം ഒരു മാസം മുമ്പാണ് ഒരു വെബ്‌സൈറ്റ് പുറത്ത് വിട്ടത്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല