1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

181,000 ഓളം അനധികൃത കുടിയേറ്റക്കാര്‍ യു.കെയില്‍ ഇപ്പോഴും അധിവസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മതിയായ രേഖകളൊന്നുമില്ലാതെയാണ് ഇവര്‍ ബ്രിട്ടനില്‍ ജീവിക്കുന്നതെന്ന് ബോര്‍ഡര്‍ എജന്‍സിയുടെ രേഖകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇത്തരം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടത്ര നടപടികളുണ്ടാവുന്നില്ലെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് പറയുന്നു. വളരെ ശക്തമായ പരിഷ്‌ക്കാരങ്ങള്‍ കുടിയേറ്റനിയമത്തില്‍ കൊണ്ടുവരണമെന്നതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് കുടിയേറ്റമന്ത്രി ഡാമിന്‍ ഗ്രീന്‍ പറഞ്ഞു.

പോയിന്റ് അടിസ്ഥാനമായുള്ള വിസാരീതിയുടെ ആനുകൂല്യം ചൂഷണംചെയ്താണ് ഇത്തരം കുടിയേറ്റക്കാര്‍ രാജ്യത്തെത്തുന്നത്. ഇത് തടയാന്‍ ബോര്‍ഡര്‍ ഏജന്‍സിക്ക് കഴിയുന്നുമില്ല എന്നതാണ് വാസ്തവം. ഈ സ്ഥിതി തുടരാനാകില്ലെന്നും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.

വിസാ കാലാവധി 2008ല്‍ അവസാനിച്ചിട്ടും രാജ്യത്ത് തങ്ങുന്ന 181,000 ആളുകളുണ്ടെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഏതെല്ലം ആളുകള്‍ ഇത്തരത്തില്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന് കണക്കാക്കാന്‍ ബോര്‍ഡര്‍ ഏജന്‍സിക്ക് കഴിയുന്നില്ലെന്നും ഓഡിറ്റ് ഓഫീസ് ആരോപിച്ചു. വിസയുടെ കാലവധി കഴിഞ്ഞിട്ടും യു.കെയില്‍ തങ്ങുന്നവരെ തടയാന്‍ ഏജന്‍സിക്ക് കഴഞ്ഞിട്ടില്ലെന്ന് പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി ചെയര്‍വുമണ്‍ മാര്‍ഗരറ്റ് ഹോജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.