1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2015

ജെറാള്‍ഡിന്‍ മക്ഈവന്‍ അന്തരിച്ചു. ഐടിവിയിലെ മിസ് മാര്‍പ്പിളില്‍ മക്ഈവന്‍ അവതരിപ്പിച്ച അഗത ക്രിസ്റ്റിയുടെ ക്യാരക്ടറാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. 82 വയസ്സായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൃദയാഘാതം ഉണ്ടായത് മുതല്‍ ചികിത്സയിലായിരുന്ന മക്ഈവന്‍ അന്തരിച്ചത് ജനുവരി 30നാണെന്ന് അവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

തിയേറ്ററിലും, ടെലിവിഷനിലും, സിനിമകളിലും വളരെ വിജയകരമായ അഭിനയ കരിയറുണ്ടായിരുന്ന മക്ഈവന്‍ ബാഫ്റ്റ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004 മുതല്‍ 2009 വരെയായിരുന്ന മക്ഈവന്‍ മിസ് മാര്‍പ്പിളില്‍ അഭിനയിച്ചത്. ഓറഞ്ചസ് ആര്‍ നോട്ട് ദ് ഒണ്‍ലി ഫ്രൂട്ടിലെ അഭിനയത്തിന് 1991ലാണ് മക്ഈവന്‍ മികച്ച ടെലിവിഷന്‍ നടിക്കുള്ള ബാഫ്റ്റാ പുരസ്‌കാരം ലഭിക്കുന്നത്.

റോയല്‍ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ട്‌സില്‍ മുന്‍ പ്രിന്‍സിപ്പാളായിരുന്ന ഹ്യൂഗ് ക്രട്ട്‌വെല്ലായിരുന്നു അവരുടെ ഭര്‍ത്താവ്. 2002ല്‍ അദ്ദേഹം മരിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ക്ലോഡിയയു ക്രെഗും.

റോബിന്‍ഹുഡ് പ്രിന്‍സ് ഓഫ് തീവ്‌സ് എന്ന സിനിമയില്‍ മക്ഈവന്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്റര്‍ അഭിനയത്തിലും മക്ഈവാനെ തേടി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2008ലായിരുന്നു മിസ് മാര്‍പ്പിളില്‍ നിന്ന് വിരമിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.