ബോള്ട്ടണ്: ബോള്ട്ടണ് ഔവര് ലേഡി ഓഫ് ലൂര്ദ് ദേവാലയത്തില് പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറയില് നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 20 മുതല് മൂന്നു ദിവസങ്ങളിലായി നടക്കും. 20ന് വൈകിട്ട് 6.30 മുതല് രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല് വൈകിട്ട് നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല് വൈകിട്ട് അഞ്ചുവരെയുമാണ് ധ്യാനം.
പ്രവാസ ജീവതത്തില് കുടുംബ വിശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്രിസ്തീയ മൂല്യങ്ങളെ ഉയര്ത്തിപ്പിടിച്ച് സഭയോടൊത്ത് വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ സ്വതസിദ്ധമായ ലൈ#െ#ിയില് അച്ചന് ധ്യാന പരിപാടികള്ക്ക് നേതൃത്വം നല്കും. ദിവ്യകാരുണ്യ പ്രേഷിത സമൂഹാംഗമായ ഫാ. ജേക്കബ് നാലുപറയില് മലയാളി സാഹിത്യത്തില് ബിരുദം, ഭാരതീയ ദര്ശനത്തില് ബിരുദാനന്തര ബിരുദം, ജറുസലേമിലെ ഫ്രാന്സിസ്കന് ബ്ലീസ്കല് ഇന്സ്റ്റിറ്റ്യൂട്ടില്നിന്നും വേദപുസ്തക പഠനത്തില് ഡോക്ടറേറ്റും നേടിയ അച്ചന് നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.
ധ്യാന പരിപാപടികളില് പങ്കെടുക്കാന് ഏവരെയും സാല്ഫോര്ഡ് രൂപതാ സീറോ മലബാര് ചാപ്ലൈന് ഫാ. തോമസ് തൈക്കൂട്ടത്തില് സ്വാഗതം ചെയ്യുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല