1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

ബാഫ്റ്റാ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇത്തവണ ബെനഡിക്ട് കംബര്‍ബാച്ചും ഒലീവിയ കോള്‍മാനും. തുടര്‍ച്ചയായ നാലാം തവണയാണ് കോള്‍മാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. കംബര്‍ബാച്ച് മൂന്നാം തവണയാണ് നാമനിര്‍ദ്ദേശ പട്ടികയില്‍ വരുന്നത്.

ഷെര്‍ലോക്ക് ഹോംസ് ടെലിവിഷന്‍ സീരിസിലെ നായകനാണ് ബെനടിക്ട് കംബര്‍ബാച്ച് എന്ന 38കാരന്‍. ഹോംസിലെ പ്രകടനത്തിന് മികച്ച നടനുള്ള വിഭാഗത്തിലാണ് കംബര്‍ബാച്ചിന്റെ പേരും വികാര്‍സ് വൈഫ് എന്ന സീരിസിലെ ലീഡ് റോളിലുള്ള അഭിനയത്തിന് കോള്‍മാനുമാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

41 വയസ്സുള്ള കോള്‍മാന്‍ 2014ല്‍ ബ്രോഡ്ചര്‍ച്ചിലെ അഭിനയത്തിന് ബാഫ്റ്റാ പുരസ്‌കാരം നേടിയിരുന്നു.

മാര്‍വെലസിലെ അഭിനയത്തിന് ടോബി ജോണ്‍സ്, ദ് മിസ്സിംഗിലെ അഭിനയത്തിന് ജെയിംസ് നെസ്ബിറ്റ് എന്നിവരും മികച്ച നടനുള്ള പട്ടികയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

മെയ് പത്തിന് ലണ്ടനിലുള്ള തിയേറ്റര്‍ റോയല്‍ ഡ്രൂറി ലെയ്‌നിലാണ് ബാഫ്റ്റാ ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച്ചയാണ് നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. അമാന്‍ദ അബിന്‍ഗ്ടണാണ് നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.