1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015

ബിനോയി സ്റ്റീഫന്‍ കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 26 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരില്‍, 2 യാക്കോബ്മാരുണ്ടെന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണ് വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ് വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ലീഹയെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ജേക്കബ് പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.