സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും ജീസസ് യൂത്ത്. യു .കെ ആനിമേറ്ററുമായ ഫാ റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന, വി.അന്തോണീസിന്റെ നാമധേയത്തിലുള്ള,ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 19 ന് സെന്റ് പാട്രിക്സ് പള്ളിയില്‍(Barnsley Road, S5 0QF) നടക്കും.വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ നടക്കുന്ന നൈറ്റ് വിജിലില്‍ ജപമാല, വി.അന്തോണീസിന്റെ നൊവേന, വചനപ്രഘോഷണം, വി.കുര്‍ബാന,ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകള്‍ നടക്കും.ഈ അനുഗ്രഹീത ദൈവീക ശുശ്രൂഷയിലേക്ക് ഷെഫീല്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ.ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു…










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല