1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2016

സുനില്‍ ഫിലിപ്: CSI UK and EUROPE ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 1 മുതല്‍ ജൂലൈ മൂന്ന് വരെ. യുകെയിലും യൂറോപ്പിലും ഉള്ള സിഎസ്‌ഐ സഭാംഗങ്ങളുടെ രണ്ടാമത് കുടുംബ സമ്മേളനം 2016 ജൂലൈ ഒന്ന് മുതല്‍ ജൂലൈ 3 വരെ നോര്‍ത്താംപ്റ്റണ്‍ ഉള്ള കിങ്‌സ് പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കുടുംബങ്ങളുടേയും സഭയുടേയും ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പ്രസ്തുത സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം ‘ നിന്റെ ജനം എന്റെ ജനം,നിന്റെ ദൈവം എന്റെ ദൈവം’ എന്നതാണ്.

യുവതലമുറയ്ക്ക് സഭയുടെ പാരമ്പര്യത്തിലും ക്രിസ്തുവിലുള്ള വിശ്വാസത്തിലും താല്‍പര്യം ഉണര്‍ത്തുന്നതിനൊപ്പം അവരുടെ കലാസാംസ്‌കാരിക വാസനകള്‍ അവതരിപ്പിക്കുന്നതിനുമുള്ള ഒരു വേദികൂടിയായിരിക്കും ഈ കോണ്‍ഫറന്‍സ്.പ്രസ്തുത സമ്മേളനത്തിലെ ആരാധനകള്‍ക്കും പഠനത്തിനും ചര്‍ച്ചകള്‍ക്കും റവ അലക്‌സ് യേശുദാസ്(ബര്‍മ്മിങ്ഹാം),ദി വെന്‍ ഡോ ജോണ്‍ പെരുമ്പലത്ത്(ലണ്ടന്‍)റവ പോള്‍ സിങ്(എഡിന്‍ബര്‍ഗ്).റവ ഷെനില്‍ മാത്യു(ലണ്ടന്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഈ സമ്മേളനത്തില്‍ പങ്കെടുത്ത് കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും ക്രിസ്തുവില്‍ ഒരുമിച്ച് വളരുവാനും എല്ലാ സിഎസ്‌ഐ വിശ്വാസികളേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോര്‍ജി ജേക്കബ്: 7886568503 (ജ. കണ്‍വീനര്‍)
റോണി സക്കറിയ: 07949524155 (ലണ്ടന്‍)
വര്‍ക്കി എബ്രഹാം: 07737706739 (ബെല്‍ഫാസ്റ്റ്)
അനീഷ് കുര്യന്‍: 07793940060 (മാഞ്ചസ്റ്റ്ര്‍)
ബില്ലി മാത്യു: 07957396425 (മാഞ്ചസ്റ്റ്ര്‍)
സുനില്‍ ഫിലിപ്: 07791954198 (ബെല്‍ഫാസ്റ്റ്)

വേദിയുടെ വിലാസം

Kings Park Conference center,
Northampton,
NN3 6LL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.