അലക്സ് വര്‍ഗീസ്: സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ മാര്‍ച്ച് 17 ന് വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് ശുശ്രൂഷകള്‍ പൂര്‍ണ്ണമാകും. ഡഗനാമിലുള്ള സെന്റ്.ആന്‍സ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. വി.കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ദിവ്യബലി എന്നിവ ശുശ്രൂഷകളുടെ ഭാഗമായിട്ടുണ്ടാകും. ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുംക്കംമൂട്ടില് നേത്യത്വം നല്‍കും.
ദിവ്യകാരുണ്യ നാഥനോട് ചേര്‍ന്നിരിക്കുന്നതിനും ദൈവത്തിന്റെ കരുണയും സ്നേഹവും ഈ നോമ്പുകാലത്തില്‍ അനുഭവിച്ചറിയുന്നതിനുമായി ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
ദേവാലയത്തിന്റെ വിലാസം,
St.Anne’ s Church,
Woodward Road,
Dagenham,
RM 9 4 SU.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല