1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2017

മജു പെക്കല്‍ (ഡബ്ലിന്‍): ഒക്ടോബര്‍ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് വെച്ചു നടത്തപ്പെടുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങോര്‍ പോള്‍ കല്ലന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിങ്ങോര്‍ ആന്റണി പെരുമായന്‍ അധ്യക്ഷത വഹിക്കും. ബൈബിള്‍ കലോത്സവത്തിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന ഉള്ളതുകൊണ്ട് ബ്രേ, സ്‌വേര്‍ഡ്‌സ്, സെന്റ് ജോസഫ് (ബ്ലാക്‌റോക്ക്), ലൂക്കന്‍ എന്നീ മാസ്സ് സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല എന്ന് ചാപ്ലൈന്‍സ് അറിയിച്ചു.

സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷയുടെയും ബൈബിള്‍ ക്വിസ് മല്‍സരങ്ങളുടെയും ഫലം പ്രഖ്യാപിച്ചു. അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സ്‌കോളര്ഷിപ്പിനും സമ്മാനത്തിനും അര്‍ഹരായവരെയും ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ ലഭിച്ചവരെയും ലീവിങ് സെര്‍ട്, ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ഒക്ടോബര്‍ 1 ന് ബ്യൂമൌണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ആദരിക്കുന്നു. പരീക്ഷയിലും മത്സരങ്ങളിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും നന്ദി പറയുകയും സമ്മാനാര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. സമ്മാനാര്‍ഹരായവര്‍ ഒക്ടോബര്‍ 1 ഞായറാഴ്ച ഉച്ചക്ക് 2.30 ന് മുന്‍പായി ബൈബിള്‍ കലോത്സവ വേദിയില്‍ സന്നിഹിതരാകണമെന്ന് ചാപ്‌ളൈയിന്‍സ് ഫാ.ആന്റണി ചീരംവേലില്‍ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.