1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

ടോമി ജോസഫ്: സൗത്താംപ്ടണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 24 ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും.

പീഡാനുഭവ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളുടെ സമയക്രമങ്ങള്‍:

ഓശാന തിരുന്നാള്‍ മാര്‍ച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30 ന് രാവിലെ 9 നും ആരംഭിക്കും. ഉയിര്‍പ്പു തിരുന്നാളിന്റെ ശുശ്രൂഷകള്‍ 31 ന് രാത്രി 8 30 ന് ആരംഭിക്കും.

ഓശാന, ദുഃഖവെള്ളി , ഉയിര്‍പ്പു തിരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Holy Trintiy Church, Millbrook Rd W, Southampton SO15 0JZ

പെസഹായുടെ ശുശ്രൂഷകള്‍(ഇംഗ്ലീഷ്) 29 ന് രാത്രി 8 ന് ആരംഭിക്കും.

പെസഹാ ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Saint Vincent de Paul Catholic Church, Aldermoor Cl, Southampton SO16 5ST

വിശുദ്ധവാര തിരുകര്‍മ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളുടെയും സാന്നിധ്യ സഹകരണങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ടോമി ചിറക്കല്‍മണവാളന്‍ 07480730503, ജെയ്‌സണ്‍ ജോണ്‍ 07737422836, ഷിനോ ജോസ് 07723076615, റ്റോമി തടിക്കാട്ട് 07440550700.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.