1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 29 നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം. കോവിഡിനെതിരെയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാകാമെന്ന് അധികൃതര്‍ അറിയിച്ചു

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതാനും മാസങ്ങളായി വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് പരിപാടി നടത്തുന്നത്.

സെപ്റ്റംബര്‍ 29 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ‘ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്’ എന്നതാണു പ്രധാന ചര്‍ച്ച വിഷയം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ച് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇന്ത്യന്‍ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാന്‍പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് എത്തണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

കുവൈത്തില്‍ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളുടെ നിരക്കാണ് കുറച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസസ് വിഭാഗമാണ് പരിശോധന നിരക്കുകളില്‍ കുറവ് വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.

കോവിഡ് രോഗ നിര്‍ണയത്തിനായുള്ള പി.സി.ആര്‍ പരിശോധനക്ക് നേരത്തെ 20 ദിനാര്‍ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജന്‍ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കുകളില്‍ പരിശോധനാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് പരിശോധനയ്ക്കുള്ള ഫീസില്‍ കുറവ് വരുത്തിയത്. സെപ്തംബര്‍ 26 ഞായറാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാവുക.

അതിനിടെ കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി അധികൃതര്‍ അറിയിച്ചു . നിലവില്‍ 715 പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് പോസിറ്റിവ് ആയി ഉള്ളത്. ഇതോടെ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറവ് കോവിഡ് രോഗികള്‍ക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് കുവൈത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.