1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിക്കുന്നു.

യൂസർ ഐഡിയും പാസ് വേർഡും നൽകി വെബ്സൈറ്റിൽ പ്രവേശിച്ച് ഏതു സമയത്തും ലീവിന് അപേക്ഷിക്കാം. മാനേജർ, വകുപ്പ് മേധാവികൾ, നിരീക്ഷകർ, സൂപ്പർവൈസർമാർ തുടങ്ങി 200ഓളം പേർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചത്.

അതിനിടെ കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കേസന്വേഷങ്ങളുടെ പുരോഗതി അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് പുതിയ സേവനം ലഭ്യമാക്കിയത്.

ഇതുവഴി പൊതു ജനങ്ങള്‍ക്ക് പരാതികളുടെ അന്വേഷണ പുരോഗതി ട്രാക്ക് ചെയ്യാന്‍ സാധിക്കും. മുഴുവന്‍ ജനങ്ങള്‍ക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ സംവിധാനമൊരുക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.