1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2022

സ്വന്തം ലേഖകൻ: യുകെയിൽ പലിശക്കെണി; പലിശകള്‍ കുത്തനെ ഉയരുന്നതിന്റെ ഫലമായി വീട്ടുടമകളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുതിയ്ക്കും. ഭവന ഉടമകളുടെ മോര്‍ട്ട്‌ഗേജ് പ്രതിമാസ തിരിച്ചടവ് ഇരട്ടിയായി വര്‍ധിക്കും. ഭവന ഉടമകള്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പലിശകളെന്നാണ് കണക്കുകള്‍. സാധാരണ ഹോം ലോണുള്ളവര്‍ക്ക് പോലും അടുത്ത വര്‍ഷം പ്രതിമാസ ചാര്‍ജ്ജുകള്‍ ഇരട്ടിച്ച് 500 പൗണ്ടിന് അരികിലെത്തുകയാണ്.

ട്രഷറി വാച്ച്‌ഡോഗ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി നടത്തിയ പരിശോധനകളാണ് ഞെട്ടിക്കുന്ന വര്‍ദ്ധന പ്രവചിച്ചത്. പലിശ നിരക്കുകള്‍ ഉയര്‍ത്തി പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമങ്ങള്‍ നടത്തുന്നതും മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ കുത്തനെ കൂട്ടാനിടയാക്കി.

236,000 പൗണ്ട് ശരാശരി ഔട്ട്സ്റ്റാന്‍ഡിംഗ് മോര്‍ട്ട്‌ഗേജുള്ളവര്‍ക്ക് അടുത്ത വര്‍ഷത്തെ വര്‍ദ്ധനവ് മൂലം പ്രതിമാസ പലിശ തിരിച്ചടവ് ഇരട്ടിയായി ഉയരുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ പറയുന്നു. ഇതോടെ തിരിച്ചടവ് പ്രതിമാസം 474 പൗണ്ട് വീതം വര്‍ദ്ധിച്ച്, പ്രതിവര്‍ഷം 2851 പൗണ്ട് അധികച്ചെലവ് വരും.

തിരിച്ചടവില്‍ വീഴ്ച വരുത്തുമ്പോള്‍ ഭവനങ്ങള്‍ തിരിച്ചുപിടിക്കുമെന്ന ആശങ്ക ഇതോടെ ശക്തമാണ്. ‘കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വിപണി തകര്‍ത്തതിന്റെ വിലയാണ് ഭവന ഉടമകള്‍ നല്‍കേണ്ടി വരുന്നത്. മോര്‍ട്ട്‌ഗേജ് ടൈംബോംബ് പൊട്ടാന്‍ സെക്കന്‍ഡുകള്‍ മാത്രമാണ് ബാക്കി. ചാന്‍സലര്‍ പ്രഖ്യാപിച്ച ടാക്‌സ് വര്‍ദ്ധനവ് കൂടി ചേരുന്നതോടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാതാകുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് ട്രഷറി വക്താവ് സാറാ ഓള്‍നി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.