സിനിമയും ആല്‍ബവുമൊക്കെ പുറത്തു വരുന്നതിനു മുമ്പു തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതു സ്ഥിരമായിരിക്കുകയാണ്. വന്‍തുക ചെലവഴിച്ച് പടം പിടിക്കുന്ന നിര്‍മാതാവിന്റെ ചങ്കു തകര്‍ന്നുപോകും ഇതറിയുമ്പോള്‍. ഹോളിവുഡില്‍ ഇന്റര്‍നെറ്റ് വില്ലന്‍വേഷത്തിലെത്തുന്നത് പ്രശസ്തതാരങ്ങള്ക്കാണ്.
ചിലരുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, ചിലരുടെ പുതിയ ആല്ബങ്ങളാവും ലീക്കാവുക. പോപ് ക്വീന്‍ മഡോണയാണ് ഇതിന്റെ ലേറ്റസ്റ്റ് ഇര. മഡോണയുടെ പുതിയ സിംഗിള്‍ ആല്‍ബം ട്രാക്ക് ഗിവ് മീ ഓള് യുവര്‍ ലവ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ടു തന്നെ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ചയായ ടോപ് 10 ടോക്ഡ് എബൗട്ട് ടോപ്പിക്കുകളിലും ഇടം നേടി പാട്ട്.
ചിയര്‍ ലീഡേഴ്സ് ലവ് യു മഡോണ, യു യു വാണ? എന്ന വരികള്‍ ഡ്രംബീറ്റിനൊപ്പിച്ച് പാടുന്നതോടെയാണ് ട്രാക്ക് തുടങ്ങുന്നത്. ഐ സീ യു കമിങ് ആന്‍ഡ് ഐ ഡോണ്ട് വാണ്ട് റ്റു നോ യുവര്‍ നെയിം എന്ന് മഡോണയും ഏറ്റുപാടുന്നു. റാപ്പര്‍ നിക്കി മിനാജ്, എംഐഎ എന്നിവരൊക്കെ ഒന്നിക്കുന്ന ആല്‍ബം അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല