1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2012

എണ്‍പതുകളില്‍ ബോഴിവുഡില്‍ തിളങ്ങി നിന്നിരുന്ന നായികനടി ജൂഹി ചൌള മുഖ്യധാരാ സിനിമയിലേക്കു മടങ്ങിവരുന്നു. ഹം ഹെ രഹി കാര്‍ ഹെ എന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ നായികയായാണു ജൂഹിയുടെ മടങ്ങിവരവ്. ഒരു കാര്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണു നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നത്. 1993-ല്‍ പുറത്തിറങ്ങിയ ജഡൂഹിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹം ഹെ രഹി പ്യാര്‍ കെയുമായി പേരില്‍ സാദൃശ്യമുണ്െടങ്കിലും ആ ചിത്രവുമായി പുതിയ ചിത്രത്തിനു യാതൊരു ബന്ധവുമില്ലത്രേ.

ഗോയല്‍ സ്ക്രീന്‍ ക്രാഫ്റ്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദേവ് ഗോയല്‍, അനുപം ഖേര്‍, ചുങ്കി പാണ്ഡേ, രതി അഗ്നിഹോത്രി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. 1984-ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ജൂഹി ചൌള 1986-ല്‍ സുല്‍ത്താന എന്ന സിനിമയിലൂടെയാണു വെളളിത്തിരയിലെത്തിയത്.

അമീര്‍ഖാന്റെ നായികയായി 1988-ല്‍ പുറത്തു വന്ന ക്വയാമത് സെ ക്വയാമത് തക് എന്ന ചിത്രം ജൂഹിയുടെ കരിയറില്‍ വഴിത്തിരിവായി. പിന്നീടു നൂറോളം ചിത്രങ്ങളില്‍ നായികയായ ജൂഹി വിവാഹശേഷവും സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. നായികയായില്ലെങ്കിലും പ്രാധാന്യമുളള വേഷങ്ങളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലെത്തിയിട്ടു കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും ഇനിയും മങ്ങാത്ത സൌന്ദര്യമാണു ജൂഹിയെ ഇപ്പോഴും സിനിമയിലും പരസ്യചിത്രങ്ങളിലും നിലനിര്‍ത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.