കൃഷ്ണനും രാധയും എന്ന ഒറ്റപ്പടം കൊണ്ടു തന്നെ മലയാള സിനിമാലോകത്ത് വിപ്ലവം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുകയാണ്. കഥയെഴുത്തും സംവിധാനവും അഭിനയവുമെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെകുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വന്നില്ല.
രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അവസാനഘട്ട ജോലികളിലാണ് താനെന്നാണ് പണ്ഡിറ്റ് പറയുന്നത്. രണ്ടാമത്തെ ചിത്രം പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മൂന്നാമത്തെ ചിത്രത്തിന്റെ ജോലികളും താന്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ‘സര്‍വ്വകലാവല്ലഭന്‍’ പറയുന്നത്.
മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് താന്‍ ഒരക്ഷരം പോലും പറയില്ലെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. സസ്‌പെന്‍സ് പോകുമത്രേ.
എന്തായാലും മൂന്ന് ചിത്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാമെന്നാണ് പണ്ഡിറ്റിന്റെ കണക്കു കൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല