‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന് അവധിയെടുക്കുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകള്‍ക്കുമായാണ് ലാല്‍ സ്‌റ്റാര്‍ട്ട് കട്ടുകളോട് ഒരു മാസത്തെ അവധി പറയുന്നതെന്നാണ് കേള്‍ക്കുന്നത്, മാത്രവുമല്ല ലാലിന്റെ അമ്മ ശാന്തകുമാരി ഏറെ നാളുകളായി രോഗബാധിതയായി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്… . ഇക്കാര്യത്താല്‍ ലാലിന്റെ പ്രത്യേക താല്‌പര്യം പരിഗണിച്ച് അദ്ദേഹത്തിന്റെ സിനിമകളുടെ ഏറിയപങ്കും ചിത്രീകരിച്ചത് എറണാകുളത്തും പരിസരപ്രദേശങ്ങളിലും വച്ചാണ്‌്.
ഒരു മാസത്തെ അവധി കഴിഞ്ഞ് ലാല്‍ ആദ്യം അഭിനയിക്കുക മേജര്‍ രവിയുടെ ‘ദി ചേസി’ലാവുമെന്നാണ് അറിയുന്നത്…..
ഓഗസ്‌റ്റ് ആദ്യവാരം ‘ദി ചേസി’ന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വരുന്ന സെപ്‌റ്റംബറില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.; പ്രിയന്‍ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ അച്‌ഛന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുകയെന്നു കേള്‍ക്കുന്നു. മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ് ‘റണ്‍ ബേബി റണ്‍’. അമലപോളാണ് ഇതില്‍ ലാലിന്റെ നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല