ഷങ്കറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം ‘ഐ’യില്‍ നായിക ബ്രിട്ടീഷ് സുന്ദരി ആമി ജാക്‌സന്‍. ‘അന്യനു’ ശേഷം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ സാമന്തയെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നറുക്ക് ഇപ്പോള്‍ ആമി ജാക്‌സന് ലഭിച്ചിരിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സന്താനം, മലയാളം സൂപ്പര്‍താരം സുരേഷ്‌ഗോപി, ശിവാജി ഗണേഷന്റെ മൂത്ത പുത്രന്‍ രാംകുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാംകുമാറിന്റെ ആദ്യ ചിത്രം കൂടിയാണിത്.
ആര്യ നായകനായി മദിരാശി പട്ടണം എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച ആമി ഗൗതം മേനോന്റെ ‘വിണൈതാണ്ടി വരുവായ’യുടെ റിമേക്ക് ‘ഏക് ദിവാനാ ഥാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. തമിഴ് ചിത്രം ‘താണ്ഡവം’, തെലുങ്ക് ചിത്രം ‘യെവദു’ എന്നീ ചിത്രങ്ങളാണ് ആമിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ‘താണ്ഡവ’ത്തിലും വിക്രം തന്നെയാണ് നായകന്‍.
അലൈപായുതെ, നായകന്‍, പാ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാം ഇതാദ്യമായിട്ടാണ് ഷങ്കറുമായി ഒന്നിക്കുന്നത്.
റൊമാന്റിക് ത്രില്ലര്‍ പ്ലോട്ടില്‍ കഥ പറയുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ‘കൊ’ എന്ന ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ച സുബയാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഈണമൊരുക്കുന്നത്.
‘ഐ’യുടെ ചിത്രീകരണം അടുത്തമാസം മധ്യത്തില്‍ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല