1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

ടെന്നീസ് കോര്‍ട്ടിലെ വീറു വാശിയും മറന്ന് പുഞ്ചിരി തൂകിയ മുഖഭാവം, എതിരാളിക്കെതിരെ സ്മാഷും സ്‌ട്രോക്കുമുതിര്‍ക്കുന്ന അതേ ആവേശത്തോടെ ചോദ്യങ്ങള്‍ക്ക് മറുപടി- സാനിയ മിര്‍സ മിനി സ്‌ക്രീനിലും ആരാധകരുടെ കൈയ്യടി നേടി.

ചലച്ചിത്ര നടി റവീണാ ടണ്ടന്‍ സ്വകാര്യ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന ‘ഇറ്റ്‌സ് മൈ ലൈഫ്’ എന്ന ചാറ്റ്‌ഷോയിലാണ് ഭര്‍ത്താവ് ഷുഐബ് മാലിക്കുമൊത്ത് സാനിയ ആടിപ്പാടിയത്.

ടെന്നീസ് കോര്‍ട്ടിലെ താരമുഖത്തില്‍ നിന്നും വേറിട്ട സാനിയയെയാണ് ഷോയില്‍ കണ്ടത്. നൃത്തച്ചുവടുകളോടെ വേദിയിലേക്കെത്തിയ സാനിയ വാചാലയായി.

ടെന്നീസും പാകിസ്ഥാന്റെ മരുമകളായതിന്റെയുമെല്ലാം വിശേഷങ്ങള്‍പങ്കുവെക്കുന്നതിനിടെ അതിഥിയായി ഫര്‍ഹാ ഖാനുമെത്തി. സാനിയക്ക് ബോളിവുഡിലെ ഒന്നാം നമ്പര്‍ ഡാന്‍സ് മാസ്റ്ററായ ഫര്‍ഹായുടെ വക നൃത്ത പരിശീലനം.

ഫോണില്‍ ആശംസകള്‍ നേരാനെത്തിയ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി അല്‍പ്പനേരം മനസുതുറന്നത് ആരാധകര്‍ക്ക് വിരുന്നായി.

പ്രിയതമന്‍ ഷുഐബിനൊപ്പംചേര്‍ന്ന് ആരാധകര്‍ക്കായി ഒരു പാട്ടും സമ്മാനിച്ചാണ് സാനിയ യാത്ര പറഞ്ഞത്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.