1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

ഫുട്‌ബോള്‍ മത്സരത്തിന്റെ ത്രില്ലും സസ്‌പെന്‍സും നിറയുന്ന ‘ഡോള്‍സ്’ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്തമാസം ആദ്യം തിയേറ്ററുകളിലെത്തും.
പരസ്യചിത്രസംവിധായകന്‍ ജലീല്‍ കല്ലൂരിന്റെ ആദ്യ സിനിമയാണ് ‘ഡോള്‍സ്’. പഴമയുടെ രഹസ്യങ്ങള്‍ തേടിയെത്തുന്ന ഒരുസംഘം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിപ്പോകുന്ന ചിത്രത്തില്‍ നായകനാകുന്നത് ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെ എത്തിയ ജോണ്‍ ജേക്കബാണ്.

പുതുമുഖം ജ്യോതികൃഷ്ണയാണ് നായിക. രുദ്രാക്ഷ് എന്ന പുതുമുഖം മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെന്‍ബി ജോസ്, സമീര്‍ ഹംസ, ഫൈസല്‍, ജഗന്നാഥവര്‍മ, ഷാനവാസ്, സാദിഖ്, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, ബാബു നമ്പൂതിരി, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, പാര്‍വതി, മഹിമ, സുബി, ഗീതാവിജയന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സനല്‍കുമാര്‍, അഗസ്റ്റിന്‍ മൂലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍, ഗാനങ്ങള്‍: സജീവ് നവഗം, .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.