1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

ലോകത്തിലെ ഏറ്റവും മികച്ച സെക്‌സി വുമണായി ബോളിവുഡ് താരം കത്രീന കൈഫിനെ തെരഞ്ഞെടുത്തു. പ്രമുഖ ഫാഷന്‍ മാഗസിനായ എഫ്എച്ച്എം നടത്തിയ സര്‍വ്വേയിലാണ് കത്രീനയെ തേടി സെക്‌സി വുമണ്‍ പട്ടം എത്തിയത്. ഇത് നാലാം തവണയാണ് എഫ്എച്ച്എം മാഗസിന്‍ കത്രീനയെ സെക്‌സി വുമണായി തെരഞ്ഞെടുക്കുന്നത്. ബോളിവുഡ് സുന്ദരികളായ പ്രിയങ്ക ചോപ്രയേയും സ്ലം ഡോഗ് മില്ല്യണയര്‍ ഫെയിം ഫ്രിഡ പിന്റോയേയും മറികടന്നാണ് കത്രീന ആരും മോഹിക്കുന്ന വിശേഷണത്തിന് അര്‍ഹയായത്.

അതേസമയം എല്ലാ തവണയും എഫ്എച്ച്എമ്മിന്റെ സെക്‌സിയസ്റ്റ് വുമണ്‍ പട്ടികയില്‍ ഇടംപിടിക്കാറുള്ള ഐശ്വര്യാറായ് ബച്ചന് ഇക്കുറി ലിസ്റ്റില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രമുഖ ജ്വല്ലറി മാഗസിന് വേണ്ടി മോഡലിംഗ് ചെയ്തിരുന്ന കത്രീന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘ബൂം’ എന്ന ചിത്രത്തിലൂടെയാണ്‌. ഇതിനകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച കത്രീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ഏക് ഥാ ടൈഗറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.