1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ഇടവകയുടെ കാവല്‍പിതാവായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മപെരുനാള്‍ ജൂലൈ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമ്മര്‍ഹില്‍ പാരിഷ് ദേവാലയത്തില്‍ ആഘോഷിക്കും. ഫാ. വര്‍ഗീസ് ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ നമസ്കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥനയും ഒവിബിഎസ് സമാപനവും സ്നേഹവിരുന്നും നടക്കും.

‘നാം ക്രിസ്തുവില്‍ ഒന്ന് എന്നുള്ള ചിന്താവിഷയം ആസ്പദമാക്കിയ ഒവിബിഎസ് ക്ളാസുകള്‍ ഈ വര്‍ഷവും ജൂലൈ 4, 5, 6 തീയതികളില്‍ സമ്മര്‍ഹില്‍ പാരിഷ് ദേവാലയത്തില്‍ രാവിലെ പത്തിന് ആരംഭിക്കും.

എല്ലാ മാസത്തിന്റെയും രണ്ടാമത്തെ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക ഒന്നു മുതല്‍ സണ്‍ഡേ സ്കൂളും രണ്ടിന് വിശുദ്ധ കുര്‍ബാനയും കോണ്‍ഗ്രിഗേഷന്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. നൈനാന്‍ കുര്യാക്കോസ് (വികാരി): 00353877516463
ജിബിന്‍ ജോണ്‍ (സെക്രട്ടറി): 07525094605
ജയിംസ് ജോര്‍ജ് (ട്രഷറര്‍): 07828043867

വിലാസം:

Summerhill parish Church
36 Sidrissay Drive
AB 15 6JL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.