1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

അബര്‍ഡീന്‍ മലയാളി പ്രയര്‍ഗ്രൂപ്പിന്റെ എട്ടാമത് വാര്‍ഷികാഘോഷം ജൂലൈ ഒന്നിന് ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ മാസ്ട്രിക് എപ്പിസ്കോപ്പല്‍ ദേവാലയഹാളില്‍ നടന്നു. സമ്മേളനം ഫാ. കിത്ത് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ സൈമണ്‍ മുഖ്യപ്രഭാഷണവും ജോണ്‍ തലക്കോട്ട് സ്വാഗതവും ആശംസിച്ചു. ജോയ്സണ്‍ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ക്രിസ്തീയ പരിപാടികള്‍ വാര്‍ഷികാഘോഷത്തിന് ഭംഗിയേകി. നറുക്കെടുപ്പില്‍ സാം വിജയിച്ചു. സ്നേഹവിരുന്നോടു കൂടി വാര്‍ഷികം സമാപിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 6.30 മുതല്‍ അംഗങ്ങളുടെ ഭവനത്തില്‍ പ്രാര്‍ഥന നടക്കുകയും എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതല്‍ ഷെടോസ്കി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ ക്ളാസും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജു സി.എസ് (പ്രസിഡന്റ്): 07865962061
ഷാജി കറുകയില്‍ (സെക്രട്ടറി): 07540102353
ജോയ്സണ്‍ ജോണ്‍ (ട്രഷറര്‍): 07954322609

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.