1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക. അഗ്നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകൾ, എന്നിവയെല്ലാം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നാല് വർഷത്തെ സേവനമാണ് അഗ്നിവീറുകൾക്ക് ഉണ്ടാകുക. നിലവിലെ റാങ്ക് വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായി സേനയിൽ പ്രത്യേക റാങ്ക് അഗ്നിവീറുകൾക്ക് നൽകും. നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്നിവീറുകളിൽ 25 ശതമാനം പേർക്ക് പുനർനിയമനം ലഭിക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 വർഷത്തേക്ക് കൂടി സേനയിൽ നിയമനം ലഭിക്കും.

ആരംഭഘട്ടത്തിൽ 30,000 രൂപയായിരിക്കും പ്രതിമാസ ശമ്പളം. ഇത് 40,000 രൂപ വരെ ക്രമാനുഗതമായി ഉയരും. പ്രതിവർഷം 30 ദിവസം ആനുവൽ ലീവും ഡോക്ടറുടെ നിർദേശാനുസരണം സിക്ക് ലീവും കിട്ടുന്നതാണ്. 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജും അഗ്നിവീറുകൾക്കുണ്ട്.

നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ സേവാനിധി പാക്കേജ് പ്രകാരം 12 ലക്ഷം രൂപയോളം അഗ്നിവീറുകൾക്ക് ലഭിക്കും. പത്താം ക്ലാസ് പാസായതിന് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ടവരാണെങ്കിൽ നാല് വർഷത്തെ സൈനികസേവനത്തിന് ശേഷം ഇവർക്ക് 12-ാം ക്ലാസിന് തത്തുല്യമായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

17.5നും 23നും ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 19 പേജുള്ള വിജ്ഞാപനമാണ് കരസേന പുറത്തിറക്കിയിരിക്കുന്നത്. joinindianarmy.nic.in എന്ന വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.