1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ജോസ് മാത്യു

യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍,ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സ് ഇന്നു യു കെ യില്‍ എത്തിച്ചേരുന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിനെത്തിച്ചേരുന്ന അഭി. തിരുമേനിയെ ബഹു.വൈദികരും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നു എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും.

ജൂലൈ 7, 8 തീയതികളില്‍ ലണ്ടന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക വാര്‍ഷികവും അഭി.
തിരുമനസിന്റെ മഹനീയ കാര്‍മീകത്വത്തില്‍ ആഘോഷിക്കുന്നു.

പള്ളിയുടെ വിലാസം. ST MARYALDERMARY CHURCH, WATLING STREET, LONDON, EC4M 9BW .

ജൂലൈ 14 നു തെക്കന്‍ ഇഗ്ലണ്ടിലെ പ്രഥമ ഇടവകയായ പോര്‍ട്‌സ് മൗത്ത് സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഇടവക ദിനവും വിശുദ്ധതോമാശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും അഭി. തിരുമനസ്സിന്റെ കാര്‍മ്മികത്തത്തില്‍ നടത്തപ്പെടുന്നു. അന്നേ ദിവസം അഭി. തിരുമനസ്സിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു. കെ. റീജിയണല്‍ കൗണ്‍സില്‍ യോഗവും ക്രമീകരിച്ചിരിക്കുന്നു.

പള്ളിയുടെ വിലാസം.ST IMMANUEL CHURCH, GRAYLINGWELL PARK, CHICHESTER, PO19 6YS

കൂടുതല്‍ വിവരങ്ങള്‍ക്ക്, കൗണ്‍സില്‍ സെക്രറട്ടറി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.