1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2011

നമ്മുടെയൊക്കെ ടൌണ്‍ സെന്ററുകളില്‍ ബിഗ്‌ ഇഷ്യൂ പോലെയുള്ള ചാരിറ്റി മാഗസിന്‍ വില്‍ക്കുന്നവര്‍ തട്ടിപ്പുകാര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍.ബെനഫിറ്റ് ലഭിക്കാന്‍വേണ്ടി മാത്രം കുടിയേറ്റക്കാരായ ഇവര്‍ ചാരിറ്റി മാഗസീന്‍ വില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. റൊമേനിയക്കാരും ബള്‍ഗേറിയക്കാരുമാണ് ഇതിനു പിന്നില്‍.യു കെ ബെനഫിറ്റ്‌ രംഗത്തെ നൂതന തട്ടിപ്പായാണ് ഇതിനെ വിദഗ്ദര്‍ കാണുന്നത്.

ചാരിറ്റി മാസികകള്‍ വില്‍ക്കുന്ന ഇവര്‍ ഇത് സ്വയം തൊഴിലായി രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്.ഇപ്രകാരം രെജിസ്റ്റര്‍ ചെയ്‌താല്‍ ഇവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ്‌ നമ്പര്‍ ലഭിക്കും.തുടര്‍ന്ന് കുടുംബാംഗങ്ങളെ യു കെയില്‍ എത്തിച്ചതിനു ശേഷം ചൈല്‍ഡ്‌ ബെനഫിറ്റ്‌,ടാക്സ്‌ ക്രെഡിറ്റ്‌ എന്നിങ്ങനെയുള്ള ബെനഫിറ്റ് സ്വന്തമാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇവര്‍ 1പൗണ്ടിന് വാങ്ങുന്ന മാഗസീനുകള്‍ രണ്ട് പൗണ്ടിന് വില്‍ക്കുകയാണ് ചെയ്യുന്നത്. കൃത്യമായ കണക്കുകള്‍ കാണിക്കാതെ ലാഭം ഇവര്‍ പോക്കറ്റിലാക്കുകയും ചെയ്യും.

ഏകദേശം 3,000 ആളുകള്‍ ഈ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 40% പേരും റൊമാനിയക്കാരാണ്. ഈ തട്ടിപ്പ് നാല് വര്‍ഷത്തോളമായി ഇവര്‍ നടത്താന്‍ തുടരുകയാണ്.2007ല്‍ റൊമാനിയയും ബള്‍ഗേറിയയും യൂറോപ്യണ്‍ യൂണിയനില്‍ ചേര്‍ന്നപ്പോള്‍ തീരുമാനിച്ച പ്രകാരം അവര്‍ക്കിടയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ബ്രിട്ടന്‍ ധനസഹായം നല്‍കേണ്ടതാണ് ബ്രിട്ടന്റെ സഹായധന വ്യവസ്ഥയിലെ പഴുതുകളാണ് ഇത്തരം തട്ടിപ്പു നടത്താന്‍ സഹായിക്കുന്നതെന്ന ആരോപണം പരക്കെ ഉയര്‍ന്നിട്ടുണ്ട്.

കഠിനാധ്വാനികളായ നികുതി ദായകരുടെ പണം എളുപ്പം കരസ്ഥമാക്കാന്‍ ബ്രിട്ടന്റെ ധനസഹായ വ്യവസ്ഥ എങ്ങനെ സഹായിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ തട്ടിപ്പെന്ന് ടാക്‌സ് പെയര്‍ അലയന്‍സിന്റെ വക്താവ് ജോണ്‍ ഒ കോണല്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലുണ്ടാക്കിയ പരിഷ്‌കാരങ്ങളും അഴിച്ചുപണികളും സഹായവ്യവസ്ഥയില്‍ വലിയ പിഴവുകളുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ട്രഷറിക്ക് ഓരോ വര്‍ഷവും കോടികളുടെ ബാധ്യതയാണുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.