1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ബാബു വര്‍ഗീസ്‌

സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന നാലാമത് യാക്കോബായ കുടുംബസംഗമത്തിന്റെ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക തലത്തിലുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കഴിഞ്ഞ വിശുദ്ധ കുര്‍ബാനാനന്തരം ഫാ.ജിനോ ജോസഫ് ബാബു വര്‍ഗീസില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ടാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.സംഗമം വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ പരിശുദ്ധസഭയിലെ എല്ലാ അംഗങ്ങളും നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നുസംബന്ധിച്ച് അനുഗ്രഹീതരാവേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.