1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

വിദ്യാര്‍ത്ഥികള്‍ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡര്‍ ഏജന്‍സി ഇങ്ങനെ പെരുമാറുന്നതെന്നും നിരീക്ഷണസമതി കുറ്റപ്പെടുത്തി. നേരത്തെതന്നെ കുടിയേറ്റക്കാരെ തടയുന്ന കാര്യത്തില്‍ കര്‍ശനമായ നടപടികളെടുക്കാത്ത ബോര്‍ഡര്‍ ഏജന്‍സി നേരത്തെതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ ആരോപണവും ഉണ്ടായിരിക്കുന്നത്.

ബ്രിട്ടണില്‍ കുടിയേറ്റം വര്‍ദ്ധിക്കുന്നതായും ബ്രിട്ടീഷുകാര്‍ക്ക് തൊഴില്‍പോലും മറ്റ് രാജ്യക്കാര്‍ തട്ടിയെടുക്കുന്നതായും നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ശക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം ബോര്‍ഡര്‍ ഏജന്‍സിയുടെ പിടിപ്പുകേടാണെന്നുപോലും ആരോപണം ഉയരുന്നുണ്ട്. ഇപ്പോള്‍ യുകെബിഎ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. റെയ്ഡ് ശക്തമാക്കിയതോടെ പിടിക്കപ്പെടുന്ന വ്യാജ വിദ്യാര്‍ത്ഥികളുടെയും അധികസമയം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ബോര്‍ഡര്‍ ഏജന്‍സിയുടെ പിടിപ്പുകേടിലേക്കാണ്.

കേവലം 3,000 പൗണ്ട് മാത്രം മുടക്കി എത്ര വ്യാജ വിദ്യാര്‍ത്ഥികളാണ് ബോര്‍ഡര്‍ ഏജന്‍സിയുടെ പരിശോധന കഴിഞ്ഞ് ബ്രിട്ടണിലേക്ക് കുടിയേറിയിരിക്കുന്നത്- ഇതാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ഒരു ഭാഗം. കഴിഞ്ഞദിവസം ഇങ്ങനെ യുകെയില്‍ പ്രവേശിച്ച 147 കുടിയേറ്റക്കാരെ പിടികൂടിയിരുന്നു. ഇത് രൂക്ഷമായ ആരോപണങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. വിദ്യാര്‍ത്ഥികളെന്ന പേരില്‍ ജോലി ചെയ്യാന്‍ വരുന്നവരെ ബ്രിട്ടണില്‍ കുടിയേറാന്‍ സമ്മതിച്ചത് 141 സ്പോണ്‍സര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. അതിന്റേയെല്ലാം പിന്നാലെയാണ് പുതിയ നടപടികള്‍ ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.