1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

രാജു വേലംകാല

ബര്‍മിംഗ്ഹാം:കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327 ാം ഓര്‍മപ്പെരുന്നാള്‍ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്് പള്ളി യില്‍ ഒക്ടോബര്‍ ആറിന് ആഘോഷിക്കും. ബര്‍മിംഗ്്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ : (All saints Church, Alberts Road, Stechford, Brimingham, B33 8 UA ) വി.കുര്‍ബ്ബാനയോടെ പൂര്‍വ്വാധികം ഭംഗിയായാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. കുര്‍ബ്ബാനയ്ക്കുശേഷം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യ യോടും, കൂടെ പെരുന്നാള്‍ അവസാനിക്കും.

ആറിന് രാവിലെ 9.30 ന് വികാരി ഫാദര്‍ തോമസ് പുതിയാമഠം കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭി ക്കും. തുടര്‍ന്ന്പ്രഭാത നമസ്‌കാരവും യു .കെ. പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ. മാത്യൂസ് മോര്‍ അപ്രേം മെത്രപ്പോലിത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം , പ്രദക്ഷിണം, ആശീര്‍വാദം, കൈമു ത്ത്,നേര്‍ച്ച സദ്യ, എന്നിവയും ഉണ്ടായി രിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.തോമസ് പുതിയാമഠം(ഫോണ്‍:07574469741) സെക്രട്ടറി ഷൈന്‍(07877448475) ട്രഷറര്‍ ബാബു(07743567410).

 


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.