1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ഇന്നലെ നറുക്കെടുത്ത യൂറോ മില്യണ്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത വ്യക്തിയാണോ നിങ്ങള്‍ ? .എങ്കില്‍ ടിക്കറ്റ്‌ വേഗമെടുത്ത് നോക്കിക്കോളു. ചിലപ്പോള്‍ ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമയായ ഭാഗ്യശാലി നിങ്ങളാകാം. കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക് പോട്ടിന്റെ നറുക്കെടുപ്പിലാണ് അറുപത്തി മൂന്ന് മില്യണിന്റെ രണ്ട് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ഭാഗ്യശാലിയായ ഒരാള്‍ ബെല്‍ജിയകാരനാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യു കെയില്‍ വിറ്റ മറ്റെ ടിക്കറ്റ്‌ എടുത്തത്‌ ആരാണന്ന് തിരിച്ചറിഞ്ഞിട്ടില്ല. 127 മില്യണിന്റെ ജാക്‌പോട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരണ്ടുപേര്‍ നല്‍കിയിരുന്നതിനാല്‍ സമ്മാനതുകയുടെ പകുതി വീതം രണ്ട്‌പേര്‍ക്കായി നല്‍കുകയായിരുന്നു.

ഇന്നലെ രാത്രി 9.30നാണ് യുറോ മില്യണ്‍ ജാക്‌പോട്ടിന്റെ നറുക്കടുപ്പ് നടന്നത്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ 05,11,22,34,40 എന്നിങ്ങനെയാണ്. ലക്കി സ്റ്റാര്‍ നമ്പര്‍ 09, 11 എന്നിവയുമാണ്. ഇരുപത്തിനാല് പേര്‍ക്ക് അഞ്ചു മെയിന്‍ നമ്പരുകളും ഒരു ലക്കി സ്റ്റാറും ഒത്തുവന്നു. ഇവര്‍ക്ക് ഒരു ലക്ഷം പൗണ്ട് വീതം ലഭിക്കും. മില്യനയര്‍ റാഫിള്‍ ടിക്കറ്റ് നമ്പര്‍ MSH 95096 എന്നാണ്.

ഈ വര്‍ഷം നറുക്കെടുക്കുന്ന ആറാമത്തെ ജാക് പോട്ടാണിത്. നാഷണല്‍ ലോട്ടറി മില്യണെയര്‍ ക്ലബ്ബിലേക്ക് വരുന്ന പുതിയ അംഗത്തെ സ്വീകരിക്കാന്‍ തങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണന്ന് നാഷണല്‍ ലോട്ടറിയുടെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.