1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2012

http://www.nrimalayalee.co.uk/wp-admin/media-upload.php?post_id=76292&#കാമറൂണ്‍ മന്ത്രിസഭയിലെ അംഗമായ പാകിസ്ഥാന്‍ വംശജ ബാരോനസ്സ് വാര്‍സി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ട കാമറൂണ്‍ കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ടിനെതിരേ ഉയര്‍ന്ന സമാനമായ ആരോപണം അന്വേഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ ആഴ്ചയാണ് ലേഡിവാര്‍സിയും അവരുടെ ബിസിനസ് പാര്‍ട്ട്ണറും തമ്മിലുളള ബന്ധത്തെകുറിച്ച് അന്വേഷിക്കാന്‍ കാമറൂണ്‍ മിനിസ്റ്റീരിയല്‍ കോഡ് അഡൈ്വസറായ സര്‍ അലക്‌സ് അലനോട് ആവശ്യപ്പെട്ടത്. 2010ല്‍ വാര്‍സി നടത്തിയ ഔദ്യോഗിക പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ ബിസിനസ് പാര്‍ട്ണറായ അബിദ് ഹസനേയും ഒപ്പം കൂട്ടിയെന്നാണ് ആരോപണം.

വാര്‍സി്‌ക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ അന്വേഷണമില്ലാതെ സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലന്ന നിലപാടിലാണ് കാമറൂണ്‍. എന്നാല്‍ കള്‍ച്ചറല്‍ സെക്രട്ടറിയായ ജെറമി ഹണ്ടിനെതിരേ സമാനമായ ആരോപണം ഉയര്‍ന്നിട്ടും അന്വേഷണം വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതാണ് നിലവില്‍ വിവാദമായിരിക്കുന്നത്. ബിസ്‌കൈബിയുടെ മുഴുവന്‍ നിയന്ത്രണവും റൂപര്‍്ട് മര്‍ഡോക്കിന് കൈമാറാനുളള ഹണ്ടിന്റെ തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ രണ്ട് കേസുകളും വ്യത്യസ്തമാണന്നാണ് കാമറൂണിന്റെ നിലപാട്.

ജെറമിഹണ്ടിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കണ്‍സര്‍വേറ്റീവ് കോ – ചെയര്‍മാനായ ബാരോനസ് വാര്‍സിക്ക് എതിരേ ഉയര്‍ന്നതുമാതിരി ഗുരുതരമായ ആരോപണംതന്നെയാണ് ഇതെന്നും സ്റ്റാന്റേര്‍ഡ്‌സ് ഇന്‍ പബ്ലിക്ക് ലൈഫ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ സര്‍ അലിസ്്റ്റര്‍ ഗ്രഹാം ചൂണ്ടിക്കാട്ടി. മാധ്യമരാജാവ് മര്‍ഡോക്കിന്റെ ഉദ്യോഗസ്ഥരുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജെറമി ഹണ്ടിന്റെ പ്രത്യേക ഉപദേശകന്‍ ആഡം സ്മിത്ത് കഴിഞ്ഞമാസം രാജിവെച്ചിരുന്നു.

മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് അവരുടെ ഉപദേശകരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കേണ്ട ബാധ്യത മന്ത്രിമാര്‍ക്കുണ്ട്. ആഡം സ്മത്തിന് മര്‍ഡോക്ക് കമ്പനിയുമായി ബന്ധമുണ്ടെന്ന വസ്തുത ജെറമി ഹണ്ടിനറിയാമായിരുന്നുവെന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അലിസ്റ്റര്‍ ആരോപിച്ചു. ലേഡി വാര്‍സി നടത്തിയിരിക്കുന്നതിനേക്കാള്‍ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ് ഹണ്ട് നടത്തിയിരിക്കുന്നതെന്നും പ്രഥമദൃഷ്ട്യാ അതിന് തെളിവുണ്ടെന്നും അലിസ്റ്റര്‍ ഗ്രഹാം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.