1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണു കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം പൊട്ടിപ്പുറപ്പെട്ടത്. പാമ്പും വവ്വാലുമല്ല കൊറോണ മനുഷ്യരിലേക്കു പകർത്തിയത് ഈനാംപേച്ചി എന്ന ഉറമ്പുതീനി ആണെന്ന പുതിയ നിഗമനവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

വുഹാനിലെ ഹ്വാനൻ സീഫുഡ് മൊത്തച്ചന്തയിൽനിന്നാണു കൊറോണ മനുഷ്യരിലെത്തിയത്. മൃഗങ്ങളിൽ ഉദ്ഭവം കൊണ്ട് മനുഷ്യരിലേക്കു പകർന്നതാണു കൊറോണ വൈറസ് എന്നു ശാസ്ത്രജ്ഞർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഏതു ജീവിയിൽനിന്നാണു മനുഷ്യരിലേക്ക് എത്തിയത് എന്നതിൽ കൃത്യമായ ധാരണയുണ്ടായില്ല.

ലോകത്തിന്റെ പലയിടങ്ങളിലും വൈറസിനെ പഠിച്ചുകൊണ്ടിരിക്കുന്നു, പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടി പരീക്ഷണങ്ങളും തുടരുന്നു. പാമ്പ് അല്ല, ഈനാംപേച്ചിയാണു കൊറോണ പകർന്നതെന്ന് ഇത്തരമൊരു പഠനത്തിൽ മിഷിഗനിലെ ബയോഇൻഫർമേറ്റിഷ്യൻമാരുടെ സംഘമാണു കണ്ടെത്തിയത്.

കോവിഡ് മഹാമാരിയുടെ തുടക്കം പാമ്പ് വഴിയാണെന്നാണു ജനം ധാരാളമായി വിശ്വസിച്ചതും പ്രചരിച്ചതും. ചെറിയൊരു വിഭാഗം ആളുകൾ വവ്വാലിനെയും പ്രതിസ്ഥാനത്തു നിർത്തി. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നു പരീക്ഷണത്തിൽ തെളിഞ്ഞതായി മിഷിഗൻ സർവകലാശാലയിലെ വിദഗ്ദരുടെ സംഘം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.