1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2023

സ്വന്തം ലേഖകൻ: ദീപാവലിയ്ക്കു ശേഷം വായുമലിനീകരണം ഉയരാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെയാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ഒന്നിടവിട്ട ദിവസങ്ങളിലാകും വാഹനങ്ങള്‍ക്ക്‌ നിരത്തിലിറങ്ങാനാകുക

നിയന്ത്രണം നിലവില്‍ വരുന്നതോടെ, ഒറ്റയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റയക്കം വരുന്ന തീയതികളിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് കലണ്ടറിലെ ഇരട്ടയക്ക തീയതികളിലും മാത്രമേ നിരത്തിലിറങ്ങാനാകൂ.

ഡല്‍ഹിയുടെയും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ചൊവ്വാഴ്ച ചേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.